ലക്നൗ: ഹോളി ദിനത്തില്‍ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു.
‘സ്നേഹത്തിന്റെയും നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും മഹത്തായ ഉത്സവമായ ഹോളി ദിവസത്തില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റെ വിവിധ നിറങ്ങൾ കൊണ്ട് നിറയട്ടെ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറങ്ങൾ സമൂഹത്തിന്റെ ആത്മാവില്‍ അലിയട്ടെ’- അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹോളി ആശംസകള്‍ നേര്‍ന്നിരുന്നു. ‘എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്നലെ മുതൽ തന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കമാകുക.








