കോഴിക്കോട്: പന്തീരാങ്കാവിൽ ടിപ്പൽ ലോറി തലയിലൂടെ കയറി ഇറങ്ങി വിവിധ ഭാഷാ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി സനികേഷ് കുമാറാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാവിലെയോടെയായിരുന്നു സംഭവം. ടിപ്പർ ലോറിയ്ക്കിടയിൽ കിടന്ന് ഉറങ്ങുകയായിരുന്നു സനികേഷ് ഇതറിയാതെ ഡ്രൈവർ ലോറി എടുക്കുകയായിരുന്നു. ഇതിനിടെ ചക്രം തലയിലൂടെ കയറി ഇറങ്ങി. കരച്ചിൽ കേട്ടതിനെ തുടർന്ന് ഇറങ്ങി നോ്ക്കിയപ്പോഴാണ് അടിയിൽ യുവാവിനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും മരിച്ചു.
നിലവിൽ ദേശീയപാത നിർമാണം പുരോഗമിക്കുകയാണ്. ഇതിന് വേണ്ടി ബിഹാറിൽ നിന്നും എത്തിയതായിരുന്നു സനികേഷും സംഘവും. ഇവിടുത്തെ മേൽപ്പാല നിർമ്മാണത്തിന് മണ്ണുമായി എത്തിയതാണ് ലോറി. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post