ലണ്ടന്‍: ഇന്ത്യൻ വിദ്യാർത്ഥിനി ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ആയിരുന്ന ചീസ്ത കൊച്ചാർ (33) ആണ് മരിച്ചത്. സൈക്കിളില്‍ വീട്ടിലേക്ക് പോവുന്ന വഴിയാണ് അപകടം നടന്നത്.
നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ
സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻ്റ് ജനറൽ ഡോ എസ് പി കൊച്ചാറിൻ്റെ മകളാണ്. നീതി ആയോഗിന്റെ മുൻ സിഇഒ അമിതാഭ് കാന്ത് ആണ് എക്സിലൂടെ വാർത്ത പങ്കുവച്ചത്. ഈ മാസം 19ന് രാത്രി 8.30 നാണ് സംഭവം. സംഭവസ്ഥലത്ത് വച്ചു തന്നെ ചീസ്ത മരിച്ചു.
ഗുരുഗ്രാം സ്വദേശിയാണ് ചീസ്ത. കഴിഞ്ഞ സെപ്തംബറിലാണ് ഇവർ ലണ്ടനിലേക്ക് പോയത്. 2021–23 കാലയളവിലാണ് ചീസ്ത നീതി ആയോഗിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post