ഷിംല: തനിക്കെതിരെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിൽ കൂടി അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് വനിതാ നേതാവ് സുപ്രിയ ശ്രിനാത്തേക്ക് എതിരെ രംഗത്ത് വന്ന് കങ്കണാ റോണത്ത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ” ഏതൊരു സ്ത്രീയും അന്തസ്സ് അർഹിക്കുന്നു” എന്ന പോസ്റ്റിലൂടെ കങ്കണ രംഗത്ത് വന്നത്. നേരത്തെ സുപ്രിയയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ കങ്കണയെ വളരെ നിന്ദ്യമായ രീതിയിൽ അപഹസിക്കുന്ന പോസ്റ്റ് പുറത്ത് വന്നിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ബി ജെ പി യിൽ നിന്നും പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കങ്കണയുടെ ലോക്‌സഭാ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കങ്കണയുടെ ചിത്രം പങ്കുവയ്ക്കുകയും “ക്യാ ഭാവ് ചൽ രഹാ ഹേ മണ്ടി മേ കോയി ബതായേഗാ? (ചന്തയിൽ എന്ത് നിരക്കാണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ? എന്ന് ചോദിക്കുകയും ചെയ്തിരുന്നു, ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ബി ജെ പി പ്രവർത്തകരിൽ നിന്നും ഉയർന്നത്.
ഇതിനെതിരെയാണ് ഇന്ന് പോസ്റ്റുമായി കങ്കണ റോണത്ത് രംഗത്ത് വന്നത്.
എല്ലാവിധ മുൻവിധികളിൽ നിന്നും മാറി നിൽക്കണമെന്നും, പെൺകുട്ടികളുടെ ശരീര ഭാഗങ്ങളെ വെറും ജിജ്ഞാസയ്ക്കുള്ള ഉപകരണമായി താങ്കളെ പോലുള്ളവർ കണക്കാക്കുന്നത് നിർത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു.
തുടർന്ന്, ഇത് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതല്ലെന്നും, തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്ത് വന്ന വീഴ്ചയാണെന്നും പറഞ്ഞു കൊണ്ട് സുപ്രിയ രംഗത്ത് വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ വക്താവാണ് സുപ്രിയ ശ്രീനാതെ
Discussion about this post