ബംഗളൂരു: വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്. സ്വകാര്യ കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെയാണ് കേസ്. ഇയാൾക്കെതിരെ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് കേസെടുത്തത്.
പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ജലവിതരണം സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് ഏൽപ്പിച്ചത്. 130 വാർഡുകളിലേക്ക് വെള്ളമെത്തിക്കാനായിരുന്നു സുനിലിന് ചുമതല. എന്നാൽ, ടാങ്കിലെ വൈള്ളം മറ്റൊരു വാർഡിലെ സ്വകാര്യ സ്ഥാപനത്തിന് ഇയാൾ മറിച്ച് വിൽക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ടാങ്കർ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പിടിച്ചെടുത്തു. തുടർന്ന് ബലഗുണ്ടെ സ്‌റ്റേഷനിൽ ഇയാൾക്കെതിരെ ബോർഡ് പരാതി നൽകുകയായിരുന്നു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾെക്കതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് വ്യക്തമാക്കി.
Discussion about this post