കോഴിക്കോട് : 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം കഴിഞ്ഞ ആരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് തകർന്നുവീണു. കോഴിക്കോട് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് ആണ് തകർന്നു വീണത്.
1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് ഈ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിംഗ് ആണ് തകർന്നത്. കഴിഞ്ഞ ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് നവീകരിച്ച മുക്കം ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാലും ആരോഗ്യകേന്ദ്രത്തിന്റെ ഐസൊലേഷൻ വാർഡ് ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല.
സംഭവം അറിഞ്ഞ് നഗരസഭയിലെ യുഡിഎഫ് നേതാക്കൾ അപകടസ്ഥലം സന്ദർശിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ സമയത്ത് തന്നെ അപാകതകൾ ഉണ്ടായിരുന്നതായി യുഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. മുക്കം ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും എന്നും യുഡിഎഫ് അറിയിച്ചു.
Discussion about this post