ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ആന വരുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോയി.
ഇന്നലെ വൈകീട്ടാണ് സംഭവം. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്.
ഇന്നലെയും ചിന്നക്കനാലില്‍ 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഷെഡ് തകർത്തിരുന്നു. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചിരുന്നു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ് സുരേഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
വനത്തിൽ തേനെടുക്കാൻ പോയതായിരുന്നു ഇരുവരും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. വൈകീട്ട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഇരുവരും നേരം വെളുത്തിട്ടും വീട്ടിലേക്ക് തിരികെ എത്താതിരിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു
Discussion about this post