കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. വലിയ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇവയെ സ്നേക് റെസ്ക്യു ടീം എത്തി സ്ഥലത്ത് നിന്നും മാറ്റി.
രാവിലെയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് പാമ്പിന്റെ മുട്ട കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ സ്നേക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞുങ്ങളെയും പാമ്പിനെയും കണ്ടത്.












