മുംബൈ: ബുംബൈയിൽ വൻ സ്വർണ്ണവേട്ട. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നഗരത്തിൽ നിന്നും മുംബൈ കസ്റ്റംസ് 10.68 കിലോ സ്വർണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 6.30 കോടി രൂപ വിലവരും.
‘മാർച്ച് 27 മുതലുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ വിമാനത്താവള അധികൃതരും മുംബൈ കസ്റ്റംസും നടത്തിയ പരിശോധനയിൽ 6.30 കോടി രൂപയുടെ 10.68 കിലോ സ്വർണ്ണം, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, വിദേശപണം എന്നിവ പിടിച്ചെടുത്തു’- മുംബൈ കസ്റ്റംസ് അറിയിച്ചു. ഹാൻഡ് ബാഗ്, ചെക്ക് ഇൻ ബാഗ്, എന്നിവയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ഇതുകൂടാതെ, വസ്ത്രത്തിനുള്ളിലും ശരീരത്തിലും മലദ്വാരത്തിനുള്ളിലുമെല്ലാം ഒളിപ്പിച്ച നിലയിലും സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്്.
5.36 കോടിയുടെ വിദേശ കറൻസി, 3.75 കോടിയുടെ വജ്രം, 1.49 കോടിയുടെ സ്വർണ്ണം എന്നിവയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം പിടിച്ചെടുത്തിരുന്നു.
Discussion about this post