മലപ്പുറം: ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തൽ ജിഷ്ണു, എലത്തൂർ പുതിയനിരത്ത് എലത്തുക്കാട്ടിൽ ഷിജു, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ കേളംപീടിക സ്വദേശി ജിഷ്ണു, തൃശ്ശൂർ കോടാലി പട്ടിലിക്കാടൻ സുജിത്ത് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മധരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്‌മണ്യത്തെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. പൂക്കോട്ടൂരിലേക്ക് സ്വർണം വാങ്ങാൻ എത്തിയതായിരുന്നു സ്വർണ വ്യാപാരി. ബസിറങ്ങി നടന്നു പോകവേ കാറിലെത്തിയ സംഘം ബലമായി കാറിൽ തട്ടിക്കൊണ്ട് പോയി മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
പൊലീസ് ഇൻസ്പെക്ടർ കെ. ബിനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ബസന്തിനായിരുന്നു അന്വേഷണചുമതല.












