ന്യൂഡല്‍ഹി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച കേസില്‍ സുപ്രീംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ഈ ഹർജിയില്‍ പ്രതി തോമസ് ഡാനിയലിനും ആനിയമ്മ കോശിക്കും സുപ്രീംകോടതി അയച്ച സമൻസ് ആണ് പ്രതികൾ കൈപ്പറ്റാതെ മടക്കിയത്.
ഒന്നും രണ്ടും പ്രതികൾ സമൻസ് സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചു. രജിസ്ട്രാർ കോടതി വിഷയം ഇന്ന് പരിഗണിക്കും. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.
അങ്കമാലി സ്വദേശി നല്‍കിയ പരാതിയിലാണ് പോപ്പുലർ ഫൈനാൻസിന്റെ നാല് മാനേജിംഗ് പാട്ണര്‍മാര്‍ക്കെതിരെ കേസെടുത്തത്. പരാതിക്കാരന് 70000 രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post