ദിസ്പൂര്‍: അസമില്‍ വന്‍ ലഹരി വേട്ട. 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാൾ അസം പോലീസിന്റെ പിടിയില്‍. സാഹിദ് ഹുസൈന്‍ ബര്‍ഭുയ്യ എന്നയാളാണ് പിടിയിലായത്. 42 ഗ്രാം മയക്കുമരുന്ന് ആണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് സോനാബരിഘട്ട് റോഡില്‍ വച്ച് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കച്ചാര്‍ പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കച്ചാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത അറിയിച്ചു.
മഞ്ഞ ടേപ്പ് കൊണ്ട് പൊതിഞ്ഞ നാല് പാക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ് എന്നും പോലീസ് അറിയിച്ചു.








