തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായി. സംഭവത്തിൽ 17 വയസ്സുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. 17 വയസ്സുകാരന്റെ രണ്ടു കൈപ്പത്തിയും സ്ഫോടനത്തിൽ നഷ്ടപ്പെട്ടു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഫോടനത്തിൽ പരിക്കേറ്റവർ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവർ ആണെന്നാണ് പറയപ്പെടുന്നത്. മാരക ശേഷിയുള്ള അമിട്ട് ആണ് പൊട്ടിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. അഖിലേഷ്, കിരൺ, ശരത് എന്നിവരാണ് പരിക്കേറ്റിട്ടുള്ള മറ്റു മൂന്നുപേർ. ഇവർക്കെതിരെ നേരത്തെ മോഷണ കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചു.
മോഷണക്കേസിലെ പോലീസ് നടപടികളിൽ ഉള്ള പ്രതികാരത്തിനായി പോലീസിനെ ആക്രമിക്കാൻ ആണ് ബോംബ് ഉണ്ടാക്കിയത് എന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ നൽകുന്ന സൂചന. നേരത്തെ ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പോലീസിനെ ആക്രമിക്കാൻ ബോംബ് നിർമിക്കാൻ കാരണമായത്.
Discussion about this post