തായ്പേയ്: തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്. കാണാതായ ഇന്ത്യക്കാർ ഒരു പുരുഷനും സ്ത്രീയുമാണ്, അവരെ അവസാനമായി കണ്ടത് പ്രഭവകേന്ദ്രത്തിനടുത്തുള്ള ടാരോക്കോ ഗോർജിലാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി . 25 വർഷത്തിനിടയിലെ തായ്‌വാനിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ബുധനാഴ്ച പുലർച്ചയോടെ അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ തായ്‌വാനിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതെ സമയം എന്താവശ്യങ്ങൾക്കും സമീപിക്കാൻ ഇന്ത്യ തായ്പേയ് അസോസിയേഷൻ ഇന്ത്യൻ പൗരന്മാർക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്.
2024 ഏപ്രിൽ 03 ബുധനാഴ്ച പുലർച്ചെ കിഴക്കൻ തായ്‌വാൻ തീരത്ത് ഉണ്ടായ ഭൂകമ്പം കണക്കിലെടുത്ത്, തായ്‌വാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും സഹായത്തിനും മാർഗ്ഗനിർദ്ദേശത്തിനും വ്യക്തതയ്‌ക്കുമായി ഇനിപ്പറയുന്ന അടിയന്തര ഹെൽപ്പ്‌ലൈൻ ഇന്ത്യ തായ്പേയ് അസോസിയേഷൻ സജ്ജീകരിച്ചിരിക്കുന്നു: മൊബൈൽ: 0905247906; ഇമെയിൽ: ad.ita@mea.gov.in,” അസോസിയേഷൻ സമൂഹമാദ്ധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Discussion about this post