തൃശ്ശൂർ : ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഇരിങ്ങാലക്കുടയിൽ ആണ് സംഭവം നടന്നത്. അരിമ്പൂർ സ്വദേശിയായ അക്ഷയ് എന്ന 25 വയസ്സുകാരനാണ് മരിച്ചത്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ എത്തുകയും അക്ഷയ്ക്ക് കുത്തേൽക്കുകയും ആയിരുന്നു.
ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ എത്തിച്ചേർന്നത്. തുടർന്ന് യുവാക്കൾ രണ്ട് ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ മറ്റ് ഏഴ് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്.
Discussion about this post