ഹൈദരാബാദ് : തെലങ്കാനയിൽ മരുന്ന് നിർമ്മാണ പ്ലാന്റിൽ സ്ഫോടനം. നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. സംഗറെഡ്‌ഡി ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഫാർമസ്യൂട്ടിക്കൽ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. കമ്പനി ഡയറക്ടറും മൂന്ന് ജീവനക്കാരുമാണ് മരിച്ചത്.
സംഗറെഡ്‌ഡി ജില്ലയിലെ ചന്ദാപൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന എസ് ബി ഓർഗാനിക്സ് ലിമിറ്റഡിന്റെ മരുന്നു നിർമ്മാണ പ്ലാന്റിലാണ് അപകടമുണ്ടായത്.
ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന്റെ കെമിക്കൽ റിയാക്ടറിൽ ഉണ്ടായ സ്ഫോടനമാണ് അപകടത്തിലേക്ക് നയിച്ചത്. സ്ഫോടനത്തെ തുടർന്ന് ഫാക്ടറിയിൽ വലിയ തീപിടുത്തം തന്നെയുണ്ടായി.
സ്ഫോടന വിവരം അറിഞ്ഞ് ഉടൻതന്നെ അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Discussion about this post