കാണുന്നവരോടെല്ലാം പ്രേമം തോന്നുന്ന പ്രേമരോഗികൾ ഉണ്ട്. അത് പോലെ കാണുന്നവർക്കെല്ലാം തന്നോട് പ്രേമമാണെന്ന് കരുതുന്നവരും ഉണ്ട്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള 20 -കാരനായ ലിയു എന്ന യുവാവിന്റെ കാര്യം അൽപ്പം കുഴപ്പം പിടിച്ചതാണ്.
ലിയുവിന് തന്നെ കണ്ടുമുട്ടുന്ന സ്ത്രീകൾക്കെല്ലാം തന്നോട് പ്രേമമാണ് എന്ന തോന്നലാണ്. ഇത് വലിയ പ്രശ്‌നത്തിലേക്ക് വഴിവയ്ക്കുമെന്ന് തോന്നിയതോടെ ഈ അവസ്ഥയ്ക്ക് പരിഹാരം തേടി അവന് ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടറാണ് രോഗം ഏതെന്ന് കണ്ടെത്തിയത്. അവന് ഡില്യൂഷണൽ ലവ് ഡിസോർഡർ ആണ്. ഈ അവസ്ഥ കാരണം തന്റെ ക്ലാസ്‌മേറ്റ്‌സിനും കോളേജിലെ മറ്റ് പെൺകുട്ടികൾക്കും എല്ലാം തന്നോട് ഒരു ക്രഷ് ഉണ്ട് എന്ന് ലിയുവിന് തോന്നുമായിരുന്നു.
കോളേജിലെ പെൺകുട്ടികൾക്കെല്ലാം തന്നോട് പ്രേമമാണ് എന്ന് തോന്നിയതിനാൽ തന്നെ അവരോടൊക്കെ റൊമാന്റിക്കായാണ് ലിയു പെരുമാറിയിരുന്നത്. പെൺകുട്ടികൾ അവനെ അവഗണിച്ചപ്പോൾ അവർക്ക് നാണമായതിനാലാണ് തന്നോട് സംസാരിക്കാത്തത് എന്നാണ് ലിയു കരുതിയിരുന്നത്. ‘കോളേജിലെ എല്ലാ പെൺകുട്ടികൾക്കും എന്നോട് പ്രേമമാണ്’ എന്നാണ് ലിയു ഡോക്ടറോട് പറഞ്ഞത്. മാത്രമല്ല, താനാണ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും സുന്ദരൻ എന്നും ലിയു വിശ്വസിച്ചിരുന്നു.
ഇതിന്റെയൊക്കെ ഭാഗമായി മറ്റ് പല പ്രശ്‌നങ്ങളും ലിയുവിനുണ്ടായിരുന്നു. രാത്രി ഉറക്കമില്ലാതിരിക്കുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുക, പഠിക്കാനോ ക്ലാസിൽ ശ്രദ്ധിക്കാനോ സാധിക്കാതെ വരിക, അശ്രദ്ധമായി പണം ചെലവാക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. ഫെബ്രുവരി മുതലാണ് ലിയുവിന് ഈ അവസ്ഥ വളരെ മോശമായിത്തുടങ്ങിയതത്രെ. എന്നാൽ, ചികിത്സയിലൂടെ ആളിപ്പോൾ മെച്ചപ്പെട്ടു എന്നാണ് പറയുന്നത്.
ഡോക്ടർ പറയുന്നതനുസരിച്ച്, ഡില്യൂഷനൽ ലവ് ഡിസോർഡർ അവസ്ഥയിലുള്ള ആളുകൾ കൂടുതലായും അത് പ്രകടമാക്കുന്നത് വസന്തകാലത്തിലാണ്. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത് ശരീരത്തിലെ എൻഡോക്രൈൻ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു.












