കൊച്ചി : കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും കൊക്കെയിന്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യപേക്ഷ.
യുവനടന് ഷൈന്‍ ടോം ചാക്കോ, കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, ബംഗളൂരു വളയം സ്വദേശിനി ബ്ലസി സില്‍വര്‍സ്റ്റാര്‍, സ്നേഹ, ടിന്‍സി എന്നിവരുടെ ജാമ്യപേക്ഷയാണ് പരിഗണിക്കുക. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇതിഹാസയിലൂടെ സിനിമാരംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയും നാലു യുവതികളെയുമാണ് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫഌറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്.ഫ്ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
Discussion about this post