ഇസ്ലാമാബാദ് : ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് പാകിസ്താൻ ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക് നടിയായ സനാ ജാവേദിനെ വിവാഹം കഴിച്ചു കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു നടി സന ജാവേദുമായി നടന്നത്.
ഇപ്പോൾ മറ്റൊരു പാകിസ്താനി താരമായ നവൽ സയീദ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകൾ ആണ് വിവാദമായിരിക്കുന്നത്. ചില ക്രിക്കറ്റ് താരങ്ങൾ തനിക്ക് പതിവായി പഞ്ചാര മെസ്സേജുകൾ അയക്കുകയാണെന്നാണ് നവൽ സയീദ് വ്യക്തമാക്കിയത്. സഹിക്കാൻ പറ്റാത്ത കാര്യമായി മാറിയിരിക്കുകയാണ് അത്. അതും വിവാഹങ്ങൾ കൊണ്ട് ശ്രദ്ധേയരാവുന്ന ക്രിക്കറ്റ് താരങ്ങൾ ആവുമ്പോൾ എനിക്ക് അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് നവൽ സയീദ് ടെലിവിഷൻ ഷോയിൽ വെളിപ്പെടുത്തിയത്.
നവലിന്റെ പ്രസ്താവന കേട്ട ഉടനെ തന്നെ ടെലിവിഷൻ ഷോയിലെ അവതാരകർ അത് ഷൊയ്ബ് മാലിക് ആണോ എന്ന് ചോദിച്ചു. എന്നാൽ ആളുടെ പേര് തനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞ് നവൽ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ പാക് മാദ്ധ്യമങ്ങളിൽ വീണ്ടും ഷൊയ്ബ് മാലികിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. മൂന്നു വിവാഹത്തിന് ശേഷം താരം ഇപ്പോൾ പുതിയ ആളെ അന്വേഷിക്കുകയാണോ എന്നാണ് പലരും ഈ വീഡിയോകൾക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
Discussion about this post