ലക്‌നൗ: ഉത്തർപ്രദേശിലെ ഇന്ത്യ നേപ്പാൾ അതിർത്തിയിൽ നിന്നും മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇവരെ ഉത്തർ പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണ്.
ഉത്തര്‍പ്രദേശ് എടിഎസാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും ഐഎസ് ഏജന്റുമാരാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്. പാകിസ്താന്‍ സ്വദേശികളായ മുഹമ്മദ് അല്‍ത്താഫ്, സെയ്ദ് ഗജന്‍ഫര്‍ എന്നിവരും കശ്മീര്‍ സ്വദേശികളായ നഫീര്‍ അലിയുമാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്നും വ്യാജ ആധാര്‍ രേഖ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.








