Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

അബദ്ധത്തിൽ വാങ്ങി; ശശാങ്ക് സിംഗ് ഇപ്പോൾ പഞ്ചാബിന്റെ സൂപ്പർ ഹീറോ

by Brave India Desk
Apr 5, 2024, 01:26 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന്റെ രക്ഷകനായി അവതരിച്ച് ശശാങ്ക് സിംഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് പഞ്ചാബിനെ കരകയറ്റി വിജയത്തീരത്ത് എത്തിച്ചത് ശശാങ്കിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയായിരുന്നു. ഗുജറാത്തിനെതിരെ അവരുടെ മടയിൽ 29 പന്തിൽ നിന്നാണ് ശശാങ്ക് സിംഗ് 61 റൺസ് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പ്രീതി സിന്റയുടെ ടീം സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഈ സീസണിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന സ്‌കോർ കൂടിയാണിത്.

Stories you may like

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

ഒൻപതാം ഓവറിൽ നാലിന് 73 എന്ന നിലയിൽ പഞ്ചാബ് തകർച്ച നേരിടുമ്പോഴാണ് ആറാമനായി ശശാങ്ക് ക്രീസിൽ എത്തുന്നത്. ശശാങ്ക് ക്രീസിൽ എത്തിയപ്പോൾ പഞ്ചാബിന്റെ വിജയ ലക്ഷ്യം 64 പന്തിൽ നിന്ന് 130 റൺസായിരുന്നു. അഞ്ചാം വിക്കറ്റിൽ സിക്കന്ദർ റാസയ്ക്കൊപ്പം മിന്നിയ ശശാങ്ക്, അഞ്ചാം വിക്കറ്റിൽ 21 പന്തിൽ നിന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇതിന് ശേഷം ആറാം വിക്കറ്റിൽ ജിതേഷ് ശർമ്മയുടെ കൂടെ 39 റൺസും അടിച്ചെടുത്തു.

പഞ്ചാബ് 6 വിക്കറ്റിന് 150 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഇമ്പാക്റ്റ് സബ്സ്റ്റിട്യൂട്ട് അശുതോഷ് ശർമ്മയുടെ രംഗപ്രവേശം. വെടിക്കെട്ട് ബാറ്റിങ് തുടർന്ന ശശാങ്കിന് മികച്ച പിന്തുണ നൽകിയ അശുതോഷ് 17 പന്തിൽ നിന്ന് 31 റൺസ് നേടി മികവ് തെളിയിച്ചു. ഏഴാം വിക്കറ്റിൽ 22 പന്തിൽ നിന്ന് 43 റൺസ് സ്വന്തമാക്കിയ ഇരുവരുടെയും കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്.

ഐപിഎൽ താരലേലത്തിൽ 32കാരനായ ശശാങ്ക് സിംഗിനെ പഞ്ചാബ് കിംഗ്സ് അബദ്ധത്തിൽ വാങ്ങുകയായിരുന്നു. 19 വയസുകാരനായ യുവ ഓൾറൗണ്ടർ ശശാങ്ക് സിംഗാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സീനിയർ ശശാങ്കിനെ പഞ്ചാബ് ലേലത്തിൽ സ്വന്തമാക്കിയത്. അബദ്ധം മനസിലാക്കി പഞ്ചാബ് കിംഗ്സ് ലേലത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതിനെ തുടർന്ന് 32കാരനായ താരത്തെ ടീമിൽ എടുക്കാൻ പഞ്ചാബ് നിർബന്ധിതരാകുകയായിരുന്നു.

ആളു മാറി വന്നതാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നിർണായക താരമായി മാറാൻ ശശാങ്ക് സിംഗിന് കഴിഞ്ഞു. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് വഴി പലപ്പോഴും ടീമിന്റെ രക്ഷയ്ക്ക് എത്തുന്ന പ്രകടനമാണ് ശശാങ്ക് കാഴ്ചവെക്കുന്നത്. ഡൂപ്ലിക്കേറ്റായി വന്ന് ഒറിജിനലായി മാറിയ ശശാങ്ക് സിംഗ് ഇപ്പോൾ, പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റയുടെയും ആരാധകരുടെയും കയ്യടി നേടുകയാണ്.

Tags: Punjab KingsIPL 2024Shashank Singh
Share1TweetSendShare

Latest stories from this section

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഗില്ലേ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇങ്ങോട്ട് നോക്കിക്കോ, സാറയുടെ പേര് പറഞ്ഞ് ഇന്ത്യൻ നായകനെ ട്രോളി ജഡേജയും രാഹുലും; വീഡിയോ കാണാം

കിങ് നിങ്ങൾക്ക് യുവരാജാവിന് വഴി മാറി തരാം സന്തോഷത്തോടെ, കോഹ്‌ലിയുടെ അതുല്യ റെക്കോഡ് മറികടന്ന് ഗിൽ; ഇനി ലക്ഷ്യം ബ്രാഡ്മാൻ

Discussion about this post

Latest News

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies