മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിയുടെ പേരിൽ കേസെടുത്തു. സൈബർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടു എന്നാണ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.
തിരൂർ സ്വദേശിയായ ടി പി സുബ്രഹ്മണ്യന് എതിരെയാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്താന് വേണ്ടി ജയ് വിളിക്കാനും തയ്യാറാവും അല്ലെങ്കിൽ വീണ മോളുടെ കാര്യം പ്രശ്നത്തിലാവും എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post