ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ. ചെന്നൈയിൽ റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം തമിഴ്‌നാട്ടിൽ എത്തുന്നത്. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് റോഡ് ഷോ നടക്കുക. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്.
തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് പൊതുസമ്മേളനം നടക്കുക. വെല്ലൂരിൽ മത്സരിക്കുന്ന ഷൺമുഖത്തിന്റെ പ്രചരണ സമ്മേളനത്തെ അഭിസംസബോധന ചെയ്യും. പിന്നീട് മേട്ടുപ്പാളയത്ത് എത്തുന്ന അദ്ദേഹം നീലഗിരിയിൽ മത്സരിക്കുന്ന എൽ. മരുകൻ, കോയമ്പത്തൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ, പൊള്ളാച്ചി സ്ഥാനാർത്ഥി കെ. വസന്തരാജൻ എന്നിവരെ പിന്തുണച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉത്തർപ്രദേശിലെ പിലിഭിത്തിയിൽ പൊതുയോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. ഇതിനുശേഷം മദ്ധ്യപ്രദേശിലെ ബാലാഘട്ടിലും അദ്ദേഹം പ്രചാരണം നടത്തും.








