തിരുവനന്തപുരം: കേരള കോൺഗ്രസിന് വീണ്ടും തിരിച്ചടി. സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ അഞ്ച് പേർ രാജി വച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കമുള്ളവരാണ് പാർട്ടി വിട്ടത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ഉൾപ്പെടെയുള്ളവരാണ് സജിയ്ക്ക് പിന്നാലെ രാജി പ്രഖ്യാപിച്ചത്.
ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായെന്ന് സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരത്തിന്റെ പുറത്താണ് സജി രാജി വച്ചതെന്നായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം. സജി തിരിച്ചുവന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












