കൊല്ലം : സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം . താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത് . കൊല്ലം മങ്ങാട് താന്നിക്കമുക്കിലാണ് സംഭവം.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ റോഡിലൂടെ ബസ് പോകുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം ഇയാൾ ബൈക്കിൽ നിന്നും തെറിച്ചു വീണു. പിന്നീട് മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങികയായിരുന്നു. ഉടനെ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിൽ ഇടിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കൂടുതൽ അന്വേഷണം നടന്നുവരുകയണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നിൽ നിന്നും ബസ് വന്ന് മോഹനൻറെ ശരീരത്തിലൂടെ കയറിയിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.












