ന്യൂഡൽഹി : പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബാങ്കിംഗ് റെഗുലേറ്ററായ ആർബിഐയിൽ നിന്ന് നിരോധന നടപടി നേരിടുന്ന സാഹചര്യത്തിലാണ് ചൗളയുടെ രാജി. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാലും മികച്ച തൊഴിൽ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായും ആണ് രാജിവെച്ചത് എന്നാണ് റെഗുലേറ്ററി സമിതി അറിയിക്കുന്നത്.
റിസർവ് ബാങ്കിന്റെ റെഗുലേറ്ററി നടപടികളെത്തുടർന്ന് പേടിഎം ബാങ്ക് സ്ഥാപകൻ കൂടിയായ വിജയ് ശേഖർ ശർമ്മ കഴിഞ്ഞ മാസം പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ബാങ്കിൻ്റെ ബോർഡ് പുനഃസംഘടിപ്പിക്കപ്പെട്ടെങ്കിലും ഇത് റിസർവ് ബാങ്ക് വീണ്ടും പേടിഎം ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് സുരീന്ദർ ചൗള പിപിബിഎല്ലിൽ ചേർന്നത്. പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരായി വീണ്ടും പരാതികൾ ഉയർന്നതോടെ ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നത് നിർത്താൻ ജനുവരി 31-ന് ആർബിഐ നിർദ്ദേശിച്ചു. പിന്നീട് ഈ സമയപരിധി മാർച്ച് 15 വരെ നീട്ടി നൽകിയിരുന്നു. തുടർന്നാണ് ഇന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജി വെച്ചിരിക്കുന്നത്.









Discussion about this post