ഭൂമിയിൽ മനുഷ്യനെ പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് മറ്റ് ജീവജാലങ്ങളും. എന്നാൽ മനുഷ്യന്റെ ചിലസമയത്തെ പെരുമാറ്റവും പ്രവർത്തിയും കാണുമ്പോൾ ഭൂമി അവർക്ക് ആരോ തീറെഴുതി നൽകിയത് പോലെ തോന്നും. തന്റെ ഉറക്കം കെടുത്തി കോഴി കൂവുന്നുവെന്ന പരാതിയുമായി 2019 ൽ ഒരാൾ കോടതിയെ സമീപിച്ചിരുന്നു. ഫ്രാൻസിലാണ് ഈ വിചിത്ര സംഭവം ഇറങ്ങിയത്. ഇന്ന് 2024 ൽ ഫ്രഞ്ച് സർക്കാർ പുതിയ നിയമം തന്നെ പാസാക്കി.
പുതിയ ഫ്രഞ്ച് നിയമപ്രകാരം പശുക്കളെ മുരളുന്നതും കോഴികൾ കൂവുന്നതും പരാതി പറയാനുള്ള കാരണങ്ങളല്ല. ഫാമുകൾ, ബാർ, റസ്റ്റോറൻറ്, മറ്റ് ഷോപ്പുകൾ എന്നിവയ്ക്ക് സമീപം താമസിക്കുന്ന ആളുകൾക്ക് ശബ്ദത്തെ കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ഫ്രാൻസിലെ നാട്ടിൻ പുറങ്ങളിൽ താമസിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവൽ, പശുക്കളുടെ അമറൽ, കൃഷിക്കായുള്ള വളത്തിൻറെ മണം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇനി ഫാൻസിൽ പരാതിപ്പെടാൻ കഴിയില്ലെന്ന് തന്നെ. ഓരോ വർഷവും ഫ്രാൻസിലെ കോടതികളിൽ ഇത്തരം നൂറ് കണക്കിന് പരാതികളാണ് എത്തുന്നതെന്നും ഇതിനെ തുടർന്നാണ് ഫ്രഞ്ച് സർക്കാർ ഇത്തരമൊരു നിയമം പാർലമെൻറിൽ പാസാക്കിയത്.
നാട്ടിൻപുറങ്ങളിലേക്ക് മാറുന്നവർക്ക് ഭക്ഷണം നൽകുന്ന രാജ്യത്തെ ജനങ്ങൾ അവരുടെ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല.’ പുതിയ നിയമം പാർലമെൻറിൽ അവതരിപ്പിച്ച് കൊണ്ട് നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട്-മോറെറ്റി പറഞ്ഞു.പരാതികളിൽ അധികവും ഗ്രാമീണ ജീവിതത്തിലേക്ക് മാറിയ നഗരവാസികളിൽ നിന്നുള്ളതായിരുന്നു.











Discussion about this post