ന്യൂഡൽഹി : മലയാളി യുവാവിനെതിരായ ലൈംഗികാതിക്രമ കേസിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കി. കണ്ണൂർ സ്വദേശിയായ യുവാവിന്റെ പേരിൽ ഉണ്ടായിരുന്ന ലൈംഗികാതിക്രമ കേസാണ് സുപ്രീംകോടതി ഇടപെടലിലൂടെ റദ്ദാക്കിയത്.
യുവാവിനെതിരായി നൽകിയിരുന്ന കേസിൽ വൈദ്യ പരിശോധനയിൽ പരാതിക്കാരിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നില്ല. തുടർന്നാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Discussion about this post