തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎയുടെ ലോക്സഭാ സ്ഥാനാർഥിയായ വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി മൂന്നംഗസംഘം. വി മുരളീധരന്റെ പ്രചാരണ ജാഥ കടന്നു പോകുന്നതിനിടെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് ബിജെപി പോലീസിൽ പരാതി നൽകി.
ആറ്റിങ്ങൽ പകൽക്കുറിയിൽ വച്ചാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാർത്ഥിയായ വിമുരളീധരന്റെ പ്രചാരണ ജാഥ കടന്നുവന്ന വഴിയിലേക്ക് മൂന്നുപേർ ചേർന്ന് ഒരു ബൈക്കിൽ കടന്നു കയറുകയായിരുന്നു. തുടർന്ന് ഇവർ സ്ഥാനാർത്ഥിക്ക് നേരെ ഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് ബിജെപി പ്രവർത്തകർ പരാതി നൽകിയിട്ടുള്ളത്. സിപിഎം പ്രവർത്തകരാണ് വി മുരളീധരനെതിരെ ഭീഷണി മുഴക്കിയത് എന്നാണ് സൂചന. ബിജെപി പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ പള്ളിച്ചൽ പോലീസിന് കൈമാറി.
Discussion about this post