ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലർച്ചെയോെട ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അർഷിപ്പോരയിലാണ് ആദ്യം ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ആണ് സുരക്ഷാ സേന സ്ഥലത്ത് പരിശോധന നടത്തിയത്. ഇതിനിെട ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ തന്നെ സേന തിരിച്ചടിച്ചു.
Discussion about this post