ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയിലെ മുൻ നിര നേതാക്കളെ “സ്വേച്ഛാധിപതികൾ” എന്ന് വിശേഷിപ്പിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. 1975 ലെ അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ എന്റെ ‘അമ്മ മരിച്ചപ്പോൾ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും പരോൾ അനുവദിക്കാത്ത കോൺഗ്രസ് ആണ് ഇപ്പോൾ ജനാധിപത്യത്തെ കുറിച്ചും സ്വേച്ഛാധിപത്യത്തെ കുറിച്ചും ക്ലാസ് എടുക്കുന്നത്, രാജ് നാഥ് സിംഗ് പറഞ്ഞു. അടിയന്തരാവസ്ഥയിൽ 18 മാസം ജയിലിൽ കിടന്നപ്പോഴാണ് രാജ് നാഥ് സിംഗിന്റെ ‘അമ്മ “ബ്രെയിൻ ഹെമറേജ്” വന്ന് മരണപ്പെടുന്നത്.
മസ്തിഷ്‌ക രക്തസ്രാവം മൂലം മരണപ്പെട്ട അമ്മയുടെ അന്ത്യകർമങ്ങളിൽ പോലും പങ്കെടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജ്‌നാഥ് സിംഗ് വികാരാധീനനാവുകയായിരിന്നു.
27 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവസാന നാളുകളിൽ എനിക്ക് എന്റെ അമ്മയെ കാണാൻ പോലും കഴിഞ്ഞില്ല,” രാജ്‌നാഥ് സിംഗ് പറഞ്ഞു, കേന്ദ്ര സർക്കാർ “തനഷാഹി” അല്ലെങ്കിൽ സ്വേച്ഛാധിപത്യം അവലംബിച്ചുവെന്ന കോൺഗ്രസിൻ്റെയും സഖ്യകക്ഷികളുടെയും ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.
അടിയന്തരാവസ്ഥയിലൂടെ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിച്ച ആളുകൾ ഇപ്പോൾ ഞങ്ങളെ സ്വേച്ഛാധിപതികളെന്ന് വിളിക്കുകയാണ്, എത്ര പരിഹാസ്യമാണത്; രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post