കൊല്ലം : ഭരണം പിടിക്കാന്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന് ആരോപിച്ചു. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരുന്ന സിപിഎം വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലും ഒപ്പം നില്‍ക്കേണ്ടി വരുമെന്നും ചന്ദ്രചൂഡന് കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ സിപിഎം നേടുന്ന വിജയങ്ങള്‍ ജനാധിപത്യപരമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. ഇതുതന്നെയാണ് ഒരു കാലത്ത് ബംഗാളിലും സിപിഎം പിന്തുടര്‍ന്നതെന്നും ചന്ദ്രചൂഡന് പറഞ്ഞു. സിപിഎം സമരങ്ങളെല്ലാം ജനങ്ങള്‍ പരിഹാസത്തോടെയാണ് കണ്ടതെന്നും ചന്ദ്രചൂഡന് പറഞ്ഞു.
Discussion about this post