ഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നൂനത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പെട്ടന്നുതന്നെ ലഭ്യമാക്കുമെന്ന് സൈനിക തലവന്‍ ജനറല്‍ സുഹാഗ്. 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ സാങ്കേതിക പരിശോധന കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ടമായി ജാക്കറ്റുകളുടെ ഫീല്‍ഡ് പരിശോധന നടക്കുകയാണെന്നും പെട്ടന്നു തന്നെ ഈ ജാക്കറ്റുകള്‍ എത്തിക്കുമെന്നും ജനറല്‍ സുഗാഹ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക പരിശോധന കഴിഞ്ഞതിനാല്‍ ഇനി ജാക്കറ്റിന്റെ ഭാരവും ഉപയോഗിക്കാനുള്ള സൗകര്യവും മറ്റുമാണ് പരിശോധിക്കുകയെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്കകം തന്നെ ഈ ജാക്കറ്റുകള്‍ സൈനികര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2009 മുതലാണ് മികച്ച രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരം ജാക്കറ്റുകളുടെ പരിശോധ ഇത്രയും വൈകാന്‍ കാരണം.
Discussion about this post