ഡല്‍ഹി: 2015ല്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്മാര്‍ഫോണുകളില്‍ ഒന്നാം സ്ഥാനം ആപ്പിളിന്റെ ഐഫോണ്‍ 6എസ് പ്ലസിന്. റേറ്റിംഗ് സൈറ്റായ ആന്റുറ്റു പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഐഫോണ്‍ 6എസ് മുന്നിലെത്തിയത്. ഏറ്റവും വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഐഫോണ്‍ 6എസ് പ്ലസ് ആണെന്ന് പഠനം പറയുന്നു. തൊട്ടു പുറകെയുള്ള ഹ്വാവേ മേറ്റ് 8 നെക്കാളും 41 ശതമാനം വോട്ട് നേടിയാണ് ഐ ഫോണ്‍6എസ് പ്ലസ് മുന്നിലെത്തിയത്. സാംസങ് ഗാലക്സി നോട്ട് 5, സാംസങ് ഗാലക്സി 6എക്സ് എഡ്ജ് പ്ലസ് എന്നിവയാണ് തൊട്ട് പിന്നില്‍.
ഐഫോണ്‍ 6 എസ് പ്ലസില്‍ നിന്ന് അധികം വ്യത്യാസമില്ലെങ്കിലും ഐ ഫോണ്‍ 6 പ്ലസിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. വണ്‍പ്ലസ് 2, സിയോമി നോട്ട് പ്രോ, നെക്സസ് 6 പി എന്നിവയാണ് പോയ വര്‍ഷം മികച്ച വേഗതയില്‍ പ്രവര്‍ത്തിച്ച മറ്റ് ഫോണുകള്‍.
Discussion about this post