മുംബൈ : ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ. അഴിമതിക്കാർ ശിക്ഷിക്കപ്പെടണോ വേണ്ടയോ എന്ന് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.
തങ്ങളുടെ നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങളുടെ പട്ടിക ഉയർത്തിക്കാട്ടുന്ന പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൽക്കരി കുംഭകോണം, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതി , അന്തർവാഹിനി കുംഭകോണം , 2 ജി 3ജി കുംഭകോണം , കോമൺവെൽത്ത് അഴിമതി എന്നീ കോൺഗ്രസിന്റെ അഴിമതികളെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. അഴിമതിയാൽ അരവിന്ദ് കെജ്രിവാൾ , മനീഷ് സിസോദിയ , എന്നിവർ എല്ലാം ഇപ്പോൾ എവിടെയാണ് എന്ന് അദ്ദേഹം ചോദിച്ചു. അഴിമതി നടത്തുന്നവർക്കെല്ലാം ഇതാണ് അവസ്ഥ ഉണ്ടാവുക എന്നും ജെ പി നദ്ദ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന്റെ നിർവചനം തന്നെ മാറ്റി. ജാതി , മതം , വടക്ക് തെക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു രാഷട്രീയം നടന്നത്. കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് സഹോദരങ്ങളെ പരസ്പരം പോരടിക്കാനാണ് പ്രേരിപ്പിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി ഇതൊല്ലാം രാജ്യത്ത്് നിന്ന് തുടച്ചു നീക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ 20 വർഷത്തെ ഭരണത്തിന് കീഴിൽ ഈ മദ്ധ്യപ്രദേശ് പുരോഗമന സംസ്ഥാനമായി മാറി. അതിവേഗം വളരുകയും ചെയ്തതിൽ താൻ സന്തുഷ്ടനാണ് . പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post