ഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പാമോലിന്‍ കേസിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാവ് വി എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
വി.എസ് രാഷ്ട്രീയ ലാഭത്തിനായി കേസ് ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു.വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് .കേസ് നീട്ടിക്കൊണ്ട് പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി താക്കീത് നല്‍കിയിരുന്നു.
Discussion about this post