Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സമൃദ്ധിയുടെ വരവറിയിച്ച് വിഷു ദിനം ; ആഘോഷമാക്കി മലയാളികൾ

by Brave India Desk
Apr 14, 2024, 09:28 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സമൃദ്ധിയുടെ വരവ് അറിയിച്ച് മറ്റൊരു വിഷു ദിനം കൂടി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ദിനം ആഘോഷമാക്കി. ഐശ്വര്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഓരോ വിഷുദിനവും.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്കായി കണിയൊരുക്കി. നിരവധി പേരാണ് വിഷുക്കണി ദർശിക്കാൻ ക്ഷേത്രങ്ങളിൽ എത്തിയത്. ഗുരുവായൂരിൽ വിഷുക്കണി ദർശിക്കാൻ വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ നേരത്തേയ്ക്ക് ആയിരുന്നു വിഷുക്കണി ദർശനം. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് കയറി ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. ഇതിന് ശേഷമാണ് ഭക്തർക്കായി അവസരം നൽകിയത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഭക്തർക്കായി നമസ്‌കാര മണ്ഡപലത്തിലും കണിയൊരുക്കിയിരുന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ട്. ഉച്ച പൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഊട്ട് ആരംഭിക്കും.

കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വിഷു. അതുകൊണ്ടു തന്നെയാണ് സമൃദ്ധിയുടെ പ്രതീകമായി വിഷു ആഘോഷത്തെ കണക്കാക്കുന്നത്. വിഷു ദിനത്തിലെ കണി സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഇത് കാണുമ്പോൾ വർഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നമുക്കൊപ്പം ഉണ്ടാകുന്നുവെന്നാണ് വിശ്വസം. കണിക്കൊന്ന, കണിവെള്ളരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഓട്ടുരുളിയിൽ നിറച്ചുകൊണ്ടാണ് കണിയൊരുക്കുക. ഇത് സമൃദ്ധിയുടെ കാഴ്ചതന്നെയാണ്.

കണി കഴിഞ്ഞാൽ പ്രധാനമാണ് വിഷു കൈനീട്ടം. മുതിർന്നവർ ഇളയർക്കാണ് കൈ നീട്ടം നൽകുക. ഇത് ഒരു അനുഗ്രഹം കൂടിയാണ്. ഈ അനുഗ്രഹം അടുത്ത വിഷുക്കാലം വരെ നമുക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചുമെല്ലാം വിഷുവിന്റെ വരവ് അറിയിക്കലാണ് പിന്നീട്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ വിഷു സദ്യ. ചിലയിടങ്ങളിൽ വിഷു കഞ്ഞിയാണ് പ്രധാനം.

സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം കൂടിയാണ് ഇത്. ഈ കാലത്ത് കർഷകർ അടുത്ത കൃഷിയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. ഇത് പോലെ നല്ല നാളേയ്ക്കുള്ള തയ്യാറെടുപ്പാണ് ഒരോ വിഷു ദിനവും ഓർമ്മിക്കുന്നത്. ഈ വിഷു ദിനം ഏവരിലും സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ. ഏവർക്കും ബ്രേവ് ഇന്ത്യ ന്യൂസിന്റെ വിഷു ആശംസകൾ.

Tags: vishu
Share2
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies