ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബാബാ സാഹേബ് അംബേദ്കറിന്റെ ജന്മവാർഷികത്തിൽ അനുസ്മരണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എല്ലായ്പ്പോഴും അപമാനിച്ച അംബേദ്കറെ എൻഡിഎ സർക്കാർ എപ്പോഴും ആദരിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. ഇന്ന് ഗോത്രവർഗ്ഗത്തിൽ പെട്ട ഒരു സ്ത്രീ ഇന്ത്യൻ രാഷ്ട്രപതിയായി ഇരിക്കാൻ കാരണം പോലും അംബേദ്കർ നിർമ്മിച്ച ഭരണഘടനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ പിന്നോക്ക വിഭാഗക്കാർക്ക് എന്നും പ്രചോദനമാണ് അംബേദ്കർ എന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. രാജ്യത്ത് എന്തും നേടണമെങ്കിൽ സമ്പന്ന കുടുംബത്തിൽ ജനിക്കേണ്ട കാര്യമില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് അംബേദ്കർ. ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിൽ ജനിച്ച ആളുകൾക്കും സ്വപ്നം കാണാനും ആ കാഴ്ചപ്പാടുകൾ നിറവേറ്റാനും കഠിനാധ്വാനത്തിലൂടെ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് അംബേദ്കർ എന്നും മോദി വ്യക്തമാക്കി.
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പലപ്പോഴും പല പ്രമുഖ വ്യക്തികളും അദ്ദേഹത്തെ തടയാൻ ശ്രമിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും നരേന്ദ്രമോദി സൂചിപ്പിച്ചു. മധ്യപ്രദേശിലെ ഹൊഷംഗബാദ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. ബാബാ സാഹേബ് അംബേദ്കറിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന് ആദരവർപ്പിക്കുകയും ചെയ്തത്.












Discussion about this post