പത്തനംതിട്ട: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാർ ക്രിമിനലാണെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. സ്വന്തം വീട്ടിൽ നിന്ന് വരെ പണം മോഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെ എങ്ങനെ നേരിടണം എന്നറിയാം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ ചെയ്യുന്ന ഇയാളെ പോലെയുള്ളവരെ വെറുതെ വിടാൻ പോകുന്നില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
അഭിഭാഷകൻ ആണെന്ന് പറഞ്ഞു നടക്കുന്നയാളാണ് ടി ജെ നന്ദകുമാർ. ജാവദേക്കറേയും ഇയാൾ പറ്റിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹത്തെ കാണാൻ സമയം കിട്ടിയില്ല. കിട്ടിയാലുടൻ ഇതിനെ കുറിച്ച് സംസാരിക്കും. എന്നെ എതിർക്കാൻ മറ്റൊരു വഴിയും കിട്ടാത്തത് കൊണ്ടാണ് എതിരാളികൾ നന്ദകുമാറിനെ പോലെയുള്ള ക്രിമിനലുകളെ ഇറക്കിയിരിക്കുന്നത്. അനിൽ ആന്റണി വ്യക്തമാക്കി
Discussion about this post