പ്രായമാകുന്നത് പ്രകൃതി നിമയമാണെങ്കിലും ചർമ്മത്തിൽ അത് പ്രകടമാകുന്നത് ഇഷ്ടപ്പെടാത്തവരാണ് അധികവും. എന്നും മധുരപതിനേഴ് പോലെ ഇരിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. സ്ത്രീകളുടെ ചർമ്മത്തിനാണ് പ്രായമാകുമ്പോൾ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നത്. ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങി കൈയിൽ എണ്ണാവുന്നതിലും അധികം പ്രശ്നങ്ങളാണ് പല സ്ത്രീകളും നേരിടുന്നത്. മുപ്പത് കഴിഞ്ഞ സ്ത്രീകൾ തീർച്ചയായും ചർമ്മത്തിന് ആവശ്യമായ സംരക്ഷണം നൽകേണ്ടത് ഏറെ പ്രധാനമാണ്.
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മുട്ടയുടെ വെള്ളയിലുണ്ട്. ആരോഗ്യത്തിന് മാത്രമല്ല പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും മുട്ടയുടെ വെള്ള ഏറെ നല്ലതാണ്. എല്ലാ ചർമ്മകാർക്കും അനുയോജ്യമാണ് മുട്ടയുടെ വെള്ള. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തെ പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കും. ചർമ്മ സംരക്ഷണത്തിലെ പ്രധാനിയാണ് പഞ്ചസാര. ചർമ്മത്തിലെ കരിവാളിപ്പും നിറവ്യത്യാസവുമൊക്കെ വേഗത്തിൽ ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരജ്ജീവിപ്പിക്കാനുള്ള പ്രത്യേക കഴിവ് പഞ്ചസാരയ്ക്കുണ്ട്
ഒരു സ്പൂൺ പഞ്ചസാരയിലേക്ക് ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നന്നായി പതഞ്ഞ് വന്ന ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇനി 20 മിനിറ്റ് കഴിഞ്ഞ് നന്നായി ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാം. അതിന് ശേഷം ചർമ്മത്തിൽ മോയ്ചറൈസറും സൺസ്ക്രീനും ഇട്ട് കൊടുക്കാൻ മറക്കരുത്.












