Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വയനാട്ടിൽ മെഡിക്കൽ കോളേജ് വേണം, നഞ്ചൻകോട് നിലമ്പൂർ റെയിൽവേമേൽപാത നടപ്പിലാക്കണം, മണ്ഡലത്തിൽ MP-യുടെ സ്ഥിരം പ്രതിനിധിവേണം; സർക്കുലറുമായി മാനന്തവാടി രൂപത

by Brave India Desk
Apr 15, 2024, 05:54 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർ മുൻഗണന നൽകേണ്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മാനന്തവാടി അതിരൂപതയുടെ സർക്കുലർ. വയനാട് നിലവിൽ നേരിടുന്ന അപര്യാപ്തതകൾ പരിഹരിക്കുന്നവർക്ക് ആവണം വോട്ട് ചെയ്യേണ്ടത് എന്നാണ് സർക്കുലറിൽ സൂചിപ്പിക്കുന്നത്. വയനാട്ടിൽ മെഡിക്കൽ കോളേജ് വേണം, നഞ്ചൻകോട് നിലമ്പൂർ റെയിൽവേ മേൽപാത നടപ്പിലാക്കണം, നിയോജകമണ്ഡലത്തിന്റെ പ്രശ്നങ്ങൾ സ്ഥിരമായി നിരീക്ഷിക്കാൻ എംപിയുടെ പ്രതിനിധി വേണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്.

വയനാട് നേരിടുന്ന വന്യജീവി സംഘർഷങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങളുടെ പരിമിതികൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം എന്നിവയെല്ലാം പരിഹരിക്കാൻ കഴിയുന്നവർക്ക് ആയിരിക്കണം വോട്ട് ചെയ്യേണ്ടത് എന്ന് രൂപത ആവശ്യപ്പെടുന്നു. വയനാട്ടിൽ നിന്നും മറ്റ് ജില്ലകളിലേക്കുള്ള ബദൽ ഗതാഗത മാർഗങ്ങൾക്ക് ഇതുവരെയും സർക്കാരുകളും രാഷ്ട്രീയ സഖ്യങ്ങളും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. വയനാട് ചുരം വീതി കൂട്ടാനും കഴിഞ്ഞിട്ടില്ല. സർക്കാർ പിടിച്ചെടുത്തിട്ടുള്ള നൂറുകണക്കിന് ഏക്കർ ഭൂമി മിച്ചഭൂമിയായി വനം വകുപ്പിന്റെ കൈവശമുള്ളപ്പോഴും പട്ടികവർഗ്ഗക്കാർ ഭൂരഹിതരും ഭവനരഹിതരുമായി തുടരുകയാണെന്നും രൂപത കുറ്റപ്പെടുത്തുന്നു. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് പര്യാപ്തമായ സ്ഥാപനങ്ങൾ പോലും വയനാട്ടിൽ ഇല്ല എന്നും മാനന്തവാടി രൂപതയുടെ സർക്കുലർ സൂചിപ്പിക്കുന്നു.

Stories you may like

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വയനാട് മണ്ഡലത്തിന്റെ ആവശ്യങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രകടനപത്രിക പ്രസിദ്ധീകരിക്കണമെന്നും മാനന്തവാടി രൂപത ആവശ്യപ്പെടുന്നുണ്ട്. വന്യജീവികളെയും വനത്തെയും സംരക്ഷിക്കുന്നതിന് ഏകീകൃത നിയമം ഉണ്ടാക്കണം. പിന്നീട് കാലക്രമേണ ഈ നിയമത്തിൽ ഭേദഗതികൾ വരുത്തണം. വനത്തിനുള്ളിൽ 500 മീറ്റർ ചുറ്റളവിൽ വേലി കെട്ടണം. വനത്തിന്റെ അതിർത്തികളിൽ കൽഭിത്തികൾ സ്ഥാപിക്കണം. വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് അതിവേഗത്തിൽ നീതി ലഭ്യമാക്കണം. വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വയനാട് ചുരത്തിന്റെ വീതി കൂട്ടണം. കർഷകർക്ക് പെൻഷൻ പദ്ധതി കൊണ്ടുവരണം എന്നീ ആവശ്യങ്ങളാണ് മാനന്തവാടി അതിരൂപത പുറത്തിറക്കിയിട്ടുള്ള സർക്കുലറിൽ ആവശ്യപ്പെടുന്നത്.

Tags: 2024 Lok Sabha Electiondiocese of mananthavadiwayanad
Share1
Tweet
Send
Share

Latest stories from this section

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies