ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നാണ് പുറത്തു വന്നത്. ഉന്നത വിജയം കൈവരിച്ചവർക്ക് സിവിൽ സർവീസിൽ നല്ലൊരു ഭാവി കാത്തിരിക്കുന്നുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു. പരീക്ഷയിൽ വിജയിക്കാത്തവരെ ഓർക്കാനും പ്രധാനമന്ത്രി മറന്നില്ല. ആഗ്രഹിച്ച വിജയം ലഭിക്കാത്തവർ നിരാശപ്പെടരുതെന്നും ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ഇനിയുമുണ്ടെന്നും മോദി പറഞ്ഞു.
വിജയിച്ചവരെ എല്ലാവരെയും താൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഫലം കണ്ടു. നിങ്ങളുടെ പ്രയത്‌നങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരിച്ചടികൾ കഠിനമായിരിക്കും. പക്ഷേ ഓർക്കുക. ഇത് നിങ്ങളുടെ യാത്രകളുടെ അവസാനമല്ല. നിങ്ങളുടെ യാത്രകൾ ഇവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളുടെ മുന്നിലുള്ള സാധ്യതകൾ വിനിയോഗിച്ച് മുന്നേറുക എന്നാണ് ആഗ്രഹിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തവരോട് തനിക്ക് പറയാനുള്ളത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം അനിമേശ് പ്രദാൻ , മൂന്നാം സ്ഥാനം ഡൊണൂരു അനന്യ റെഡ്ഢി, നാലാം സ്ഥാനം എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ , അഞ്ചാം സ്ഥാനം റുഹാനി എന്നിവർക്കാണ്
Discussion about this post