പത്തനംതിട്ട: പത്തനംതിട്ടയിൽ തോമസ് ഐസക്കിനെ അനുകൂലിച്ചും, ആന്റോ ആന്റണിക്കെതിരെയും നിൽക്കുന്ന പെന്തകോസ്ത് സഭ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ രണ്ട് മാസം കൊണ്ട് തട്ടികൂട്ടിയത് ആണെന്നും അതിനു മറ്റ് പെന്തകോസ്ത് സഭകളുമായി ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ. അതെ സമയം, പെന്തകോസ്ത് സഭകൾ ഒരു മണ്ഡലത്തിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നും പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.
യുണൈറ്റഡ് പെന്തകോസ്ത് സിനഡ് വെറും രണ്ട് മാസം മുൻപ് തുടങ്ങിയ തട്ടിക്കൂട്ട് സംഘടനയാണെന്നും അവർക്ക് പിന്നിൽ ഇടതുമുന്നണി നേതാക്കളാണെന്നും പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു . സഭ ഒരു സ്ഥാനാർത്ഥിയെയും നിർത്തിയിട്ടില്ലെന്നും ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും കൗൺസിൽ പ്രക്ഷ്യാപിച്ചു.
യുണൈറ്റഡ് പെന്തകോസ്ത് സിനഡിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറവും രംഗത്തെത്തി. ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്‍റെ പത്രസമ്മേളനമെന്ന് അവർ വ്യക്തമാക്കി.
Discussion about this post