തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തുടക്കം കുറിച്ചു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരം ആരംഭിക്കുക. രാവിലെ ആറാട്ടിന് ശേഷം നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് എത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തും.
പാണ്ടിമേളത്തിന്റെ അകമ്പടിയിൽ എറണാകുളം ശിവകുമാർ വടക്കുന്നാഥ നകത്ത് പ്രവേശിക്കുന്നു. പിന്നീട് മൂന്ന് പ്രാവിശ്യം വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും. വടക്കുന്നാഥനെ വണങ്ങി മാരാർ ശംഖ് വിളിക്കുന്നതോടെയാണ് പൂര വിളംബരം ആകുന്നത്. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും.












