മുംബൈ : ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം . ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയായ ഗഡ്ചിരോളിയിൽ സുരക്ഷ ശക്തമാക്കി. അതിനായി 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 6 മാസമായി ഞങ്ങൾ വളരെയധികം തയ്യാറെടുപ്പുകൾ നടത്തി. നാളെ വോട്ടെടുപ്പിനായി 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ 6 എഐ – 17 ഹെലികോപ്റ്ററുകൾ ഉണ്ടാകും. ആകെ 206 ബൂത്തുകളാണുള്ളത്. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.
ജനങ്ങൾക്കിടയിൽ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുജന ബോധവർക്കരണ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ജനാധിപത്യം നിലനിർത്താനുള്ള കടമ നിറവേറ്റാൻ വോട്ടർമാരെ പ്രേത്സാഹിപ്പിക്കുക എന്നതായിരുന്നു ബോധവൽക്കരണ ക്യാമ്പയിന്റെ ലക്ഷ്യം.
മഹാരാഷട്രയിൽ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. അഞ്ച് ഘട്ടങ്ങളായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19 , ഏപ്രിൽ 26, മെയ്യ് 7, മെയ്യ് 13 ,മെയ്യ് 20 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തീയതികൾ.










