തിരുവനന്തപുരം : കടലിൽ കുളിക്കാൻ ഇറങ്ങിയ 17കാരനെ കാണാതായി. തിരുവനന്തപുരം പള്ളിത്തുറയിൽ ആണ് സംഭവം നടന്നത്. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ എന്ന പ്ലസ് ടു വിദ്യാർത്ഥിയെയാണ് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ മെൽബിനും നാല് സുഹൃത്തുക്കളും ചേർന്നാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. എന്നാൽ പെട്ടെന്ന് ശക്തമായ ഒഴുക്ക് ഉണ്ടായതോടെ മെൽബിൻ കടലിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ നീന്തിക്കയറിയെങ്കിലും മെൽബിനെ കണ്ടെത്താനായില്ല. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിലെ ഫിനി ജൂസയുടെയും മേരി ലിജിയയുടെയും മകനാണ് 17കാരനായ മെൽബിൻ.
Discussion about this post