നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത് ശോഭന തന്നെയാണ്. കുറെ വർഷങ്ങൾക്ക് ശേഷം താൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ് എന്ന് താരം തന്നെ സോഷ്യൽ മീഡിയയിൽ കുറിക്കുകയായിരുന്നു.
‘ഞാൻ വളരെ എക്‌സൈറ്റഡ് ആണ്. തരുൺ മൂർത്തിയാണ് സംവിധാനം. രജപുത്ര രഞ്ജിത്താണ് നിർമാണം. നിങ്ങൾക്ക് ഗസ് ചെയ്യാമോ ഹീറോ ആരാണ് എന്ന്. അതെ ശ്രീ മോഹൻലാൽ. ഇത് ലാൽ ജിയുടെ 360-ാം സിനിമയാണ്. ഞങ്ങൾ തമ്മിലുള്ള 56 ആം സിനിമയും .ഞാൻ ഒരുപാട് എക്‌സൈറ്റഡായി പോകുന്നു’- ശോഭന പറയുന്നു.
മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ- ശോഭന. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 56 ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗം ചിത്രത്തിലും മോഹൻലാൽ ശോഭനയുടെ നായകനായിരുന്നു. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ 90 ശതമാനം ചിത്രങ്ങളും മികച്ച വിജയം നേടി എന്നത് ഇവരെ ഭാഗ്യ ജോഡികളായി രേഖപ്പെടുത്തുവാൻ ഇടയായി .
Discussion about this post