ന്യൂഡൽഹി: ഇന്ത്യയിൽ 2 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഒരു ഇലക്ട്രിക്ക് കാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി യോജിച്ച സ്ഥലം കണ്ടു പിടിക്കുന്നതിനായി ടെസ്ല ഉടമ ഇലോൺ മസ്ക് തന്റെ ഒരു ടീമിനെ അയക്കാനുള്ള ഒരുക്കത്തിലാണ് എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിന്നു.
ഇതോടെ തികഞ്ഞ വെപ്രാളത്തിലായിരിക്കുകയാണ് ചൈനയിലെ ഇലക്ട്രിക്ക് കാർ ഉത്പാദകർ. കാരണം ഇന്ന് ലോക ഇലക്ട്രിക്ക് കാർ വിപണിയിൽ ചൈനയുടെ ഒരു മേധാവിത്വം തന്നെയുണ്ടെന്നുള്ളതാണ് അതിനു കാരണം.
എന്നാൽ, ഇന്ത്യയും ടെസ്‌ലയും തമ്മിൽ ഒരു സഹകരണം വന്നു കഴിഞ്ഞാൽ, ഈ അപ്രമാദിത്വം കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് അപ്രത്യക്ഷമാകും എന്ന് ചൈനക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ അവരുടെ ഭയം അകാരണമാണ് എന്ന് പറയാൻ കഴിയില്ല. പക്ഷെ വലിയ നിലവിളിയാണ് ചൈനയിൽ നിന്നും കേൾക്കാനാകുന്നത് എന്നത് അല്പം പരിഹാസ്യമാണ് എന്ന് മാത്രമേയുള്ളൂ.
ഇത് ഒരിക്കലും ഇന്ത്യയിൽ നടക്കാൻ പോകുന്നില്ല ഒരു കാലത്തും ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹന നിർമ്മാണം പച്ച പിടിക്കില്ല, ഇന്ത്യയിൽ അതിനുള്ള സംവിധാനം ഇല്ല എന്ന് തുടങ്ങിയുള്ള കരച്ചിലാണ് ചൈനയിൽ നിന്നും ഉയർന്നു കേൾക്കുന്നത്.
വിതരണ ശൃംഖലയുടെയും ഇൻഫ്രായുടെയും അഭാവം, വിദഗ്ധരായ എഞ്ചിനീയർമാരുടെയും തൊഴിലാളികളുടെയും അഭാവം, നെഗറ്റീവ് ബിസിനസ്സ് അന്തരീക്ഷം എന്നിവയാണ് ചൈനീസ് മീഡിയ ഇന്ത്യക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ.
എന്നാൽ ചൈനയുടെ ഈ വാദങ്ങളൊക്കെ വെറും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി കളയുകയാണ് ഇന്ത്യയിലെ ടെക് ഭീമന്മാർ.
എൽ ആൻഡ് ടി സെമികണ്ടക്ടർ ടെക്‌നോളജീസിലെ ചീഫ് ഡെവലപ്‌മെൻ്റ് ഓഫീസറും ഗ്ലോബൽ എൻജിനീയറിങ് മേധാവിയുമായ സഞ്ജയ് ഗുപ്ത ചൈനയുടെ ഇത്തരം വാദങ്ങൾക്കെതിരെ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത് , ചൈന ഇന്ത്യയ്‌ക്കെതിരെ നേരിടുന്ന വലിയ തോതിലുള്ള നഷ്ടം മാത്രമാണ് ഈ വിലാപങ്ങളുടെ കാരണമെന്നും ഇന്ത്യയിലെ ആപ്പിളിൻ്റെ വിജയം ഇന്ത്യയിൽ മികച്ച ബിസിനസ് അന്തരീക്ഷം ഉണ്ടെന്ന് തെളിയിക്കുന്നതായും സഞ്ജയ് ഗുപ്ത വ്യക്തമാക്കി.
വർദ്ധിച്ചു വരുന്ന വിമാനത്താവളങ്ങളും റോഡുകളുമായി നമ്മൾ നമ്മുടെ തന്നെ മുൻകാല നേട്ടങ്ങളെ അതിവേഗം മറികടക്കുകയാണ് ഇതോടു കൂടി ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം മെച്ചപ്പെടുകയും ചെയ്യുന്നു. നമ്മൾ ഇപ്പോൾ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ഉപഗ്രഹ വിക്ഷേപണങ്ങളിൽ മുന്നിട്ടുനിൽക്കുകയും ചെയ്യുന്നു. ചൈനയുടെ ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇന്ത്യയുടെ സാധ്യതകളെ അവഗണിക്കുകയും നമ്മുടെ ഉയർച്ചയെ ഭയപ്പെടുകയും ചെയ്യുന്നത് കൊണ്ടുള്ളതാണ് . ഇന്ത്യയുടെ ജനാധിപത്യപരവും സുതാര്യവുമായ നയങ്ങൾ ചൈനയുടേതിന് വിരുദ്ധമാണ്. ആ ഭയം അവർക്കുണ്ട്. അതിനാൽ തന്നെ ചൈന പറയുന്നത് മുഴുവൻ തെറ്റാണു അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post