ന്യൂയോർക്: നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വേദിയല്ല ഗൂഗിൾ എന്ന് വ്യക്തമാക്കി ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ. ഇതൊരു ബിസിനസ് ആണെന്നും നിങ്ങളുടെ സഹപ്രവർത്തകർക്ക് ഇവിടെ സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന ഒരു കാര്യവും ഇവിടെ ചെയ്യാൻ പാടില്ലെന്നും അദ്ധേഹം തുറന്നു പറഞ്ഞു. നിങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വ്യക്തിഗത പ്ലാറ്റ്‌ഫോം ആയി ഗൂഗിൾ ഓഫീസിനെ ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേലുമായുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ടതിന് വാർത്തയായതിനു പിന്നാലെയാണ് മെമ്മോ വരുന്നത്. പിരിച്ചുവിടൽ വാർത്തകൾ പരസ്യമായതിന് ശേഷം, ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ഗൂഗിളിൻ്റെ ആഗോള സുരക്ഷാ മേധാവി ക്രിസ് റാക്കോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ഗൂഗിൾ ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ക്രിസ് റാക്കോ പറഞ്ഞു.
നമ്മളുടെ പ്രവർത്തന സംസ്കാരം എല്ലാവർക്കും അറിയുന്നതാണ്. നമ്മൾ സഹകരിക്കുന്നു, ചർച്ച ചെയ്യുന്നു, വിയോജിക്കുന്നു . അതിശയകരമായ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനും മികച്ച ആശയങ്ങൾ പ്രവർത്തനക്ഷമമാക്കാനും നമ്മളെ പ്രാപ്തരാക്കുന്ന ഊർജ്ജസ്വലമായ തുറന്ന ചർച്ചയുടെ ഒരു സംസ്കാരം നമുക്കുണ്ട്. അത് സംരക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ആത്യന്തികമായി, ഇത് ഒരു ജോലിസ്ഥലമാണ്, ഞങ്ങളുടെ നയങ്ങളും പ്രതീക്ഷകളും വ്യക്തമാണ്: ഇതൊരു ബിസിനസ്സാണ്, സഹപ്രവർത്തകരെ തടസ്സപ്പെടുത്തുന്നതോ അവരെ സുരക്ഷിതരല്ലെന്ന് തോന്നുന്നതോ ആയ രീതിയിൽ പ്രവർത്തിക്കാനുള്ള സ്ഥലമല്ല, കമ്പനി അതിന്റെ ചരിത്രത്തിലെ തന്നെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്, ഈ സമയത്ത് നമുക്ക് ഒരുപാടു ചെയ്യാനുണ്ട്, ഇത് ശ്രദ്ധ മാറിപോകാനുള്ള സമയമല്ല.
അറിയിപ്പ് വ്യക്തമാക്കി
Discussion about this post