ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ കേസെടുത്ത് കർണാടക പോലീസ്.
ബംഗളൂരു റൂറലിൽ മത്സരിക്കുന്ന തൻ്റെ സഹോദരൻ ഡികെ സുരേഷിന് വോട്ട് ചെയ്താൽ കാവേരിയിൽ നിന്ന് വെള്ളം നൽകുമെന്ന് ബെംഗളൂരുവിലെ വോട്ടർമാരോട് പറഞ്ഞതിനെ തുടർന്നാണ് കർണാടക പോലീസ് കേസ് എടുത്തിരിക്കുന്നത്. ഡി കെ ശിവകുമാർ ഇങ്ങനെ പറഞ്ഞതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.ആർആർ നഗരയിലെ അപ്പാർട്ട്‌മെൻ്റ് ഉടമകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഡി കെ ശിവകുമാർ ഈ വാഗ്ദാനം നടത്തിയത്.
അദ്ദേഹത്തിൻ്റെ പ്രസംഗം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്നും തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകിയതിനും അനാവശ്യ സ്വാധീനം ചെലുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
കാര്യസാധ്യത്തിന് കൈക്കൂലി നൽകാൻ ശ്രമിച്ചതിനും തിരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം ചെലുത്തിയതിനുമാണ് ഐപിസി സെക്ഷൻ 171(ബി)(സി)(ഇ)(എഫ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
Discussion about this post